പിറവത്ത് പാറമടയിൽ അപകടം; ജെസിബി ഡ്രൈവർ മരിച്ചു

പിറവം തിരുമാറാടിയിൽ പാറമടയിൽ ഉണ്ടായ അപകടത്തിൽ മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവർ മരിച്ചു. കൊല്ലംപൂതക്കുളം രാഖി നിവാസിൽ രഹുൽ (21) ആണ് മരിച്ചത്. 300 അടിയോളം ഉയരത്തിൽ നിന്ന് കൂറ്റൻ കല്ലുകൾ ഇടിഞ്ഞ് വീണ്ടായിരുന്നു അപകടം.

വൈകുന്നേരം 3 മണിയോടെ ആയിരുന്നു അപകടം. മേഖലയിലെ ഏറ്റവും വലിയപാറമടയാണ് ഇത്. ടോറസ് ലോറിയിൽ കല്ലുകയറ്റികൊണ്ടിരിക്കെ 300 അടിയോളം ഉയരത്തിൽനിന്ന് കൂറ്റൻ കല്ലുകൾ ഇടിഞ്ഞ് വീഴുകയായിരുന്നു. ലോഡ് കയറ്റികൊണ്ടിരുന്ന ലോറിയുടെ മുകളിലേക്കും കല്ലുകൾ വീണു. കല്ലുകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാറ്റുന്നതിനിടെ 200 അടി താഴ്ചയിലേക്ക് യന്ത്രവും ഇത് ഒപ്പറേറ്റ് ചെയ്തുകൊണ്ടിരുന്ന രാഹുലും വീഴുകയായിരുന്നു. 3.30 ഓടെ തിരിച്ചിൽ തുടങ്ങിയെങ്കിലും 5 മണിയോടെയാണ് രാഹുലിന്റെ മൃതദേഹത്തിന്റെ തല ഒഴികെ ഉള്ള ഭാഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്. ബാക്കി ഭാഗങ്ങൾക്കായി രാത്രിയിലും തിരച്ചിൽ നടക്കുകയാണ്. വെള്ളക്കെട്ടായതിനാലും കല്ലുകൾ വീണ് നിറഞ്ഞിരിക്കുന്നതിനാലും തിരച്ചിൽ ബുദ്ധിമുട്ടാണ്. കൂത്താട്ടുകുളം ഫയർ ഫോഴ്സും സ്റ്റേഷൻ ഓഫീസർ കെ. മോഹൻദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. കൊല്ലം സ്വദേശിയായ രാഹുൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെ എത്തിയത്. അപകടം നടന്ന വിവരം പാറമട ഉടമ മറച്ചുവച്ചുവെന്നും സംഭവ സ്ഥലത്തേക്ക് നാട്ടുകാരെ പ്രവേശിപ്പിച്ചില്ലെന്നും പരാതി ഉയർന്നു. അഞ്ചേക്കർ സ്ഥലത്താണ് പറമട പ്രവർത്തിക്കുന്നത്.

Story Highlights Accident, JCB driver

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top