സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ അമ്മയെ കബളിപ്പിച്ച് രണ്ടരക്കോടി തട്ടി; മേൽനോട്ടക്കാരൻ അറസ്റ്റിൽ

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ അമ്മയെ കബളിപ്പിച്ച് രണ്ടരക്കോടി രൂപ തട്ടിയെടുത്ത മേൽനോട്ടക്കാരൻ അറസ്റ്റിൽ. ബോബ്ഡെ കുടുംബത്തിന്റെ വിശ്വസ്തനായി ജോലി നോക്കുന്ന തപസ് ഘോഷ് (49) ആണ് പിടിയിലായത്. ഇയാളെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംഘത്തിന് കൈമാറി.
സിവിൽ ലൈൻസിൽ ആകാശവാണി സ്ക്വയറിലുള്ള സീസണ്‍സ് ലോണ്‍ ബോബ്ഡെ കുടുംബത്തിന്റേതാണ്. ബോബ്ഡെയുടെ അമ്മ മുക്ത ബോബ്ഡെയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം. കല്യാണം, റിസപ്ഷനുകൾ തുടങ്ങിയ പരിപാടികൾക്ക് ഇവിടം വാടകയ്ക്കു നൽകാറുണ്ട്. തപസ് ഘോഷായിരുന്നു ഇതിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. ഇതിനിടെ പല തവണ തപസ് ഘോഷ് പണം തട്ടിച്ചു. ഇത് ബോധ്യപ്പെട്ട മുക്ത ബോബ്ഡെ സാമ്പത്തിക വഞ്ചനയ്ക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് വർഷത്തിനിടെ തപസ് ഘോഷ് 2.5 കോടി രൂപ തട്ടിച്ചതായി ബോധ്യപ്പെട്ടു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Story Highlights – Business manager bobde’s mother of Rs 2.5 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here