പൊലീസിനെ കണ്ട് ഭയന്നോടിയ ലോറി തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

പൊലീസിനെ കണ്ട് ഭയന്നോടിയ ലോറി തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു. പട്ടർനടക്കാവ് സ്വദേശി വെളുത്തേടത്ത് പറമ്പിൽ സൽമാൻ ഫാരിസാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെ കന്മനം കണ്ടമ്പാറയിലാണ് സംഭവം.
പുലർച്ചെ ഒരു മണിയോടെയാണ് സംഭവം തിരുന്നാവായയിൽ നിന്നും മണൽ കയറ്റിവന്ന ലോറിയെ രണ്ട് വാഹനങ്ങളിലായി പിന്തുടർന്ന കൽപ്പകഞ്ചേരി പൊലീസ് കണ്ടമ്പാറയിൽ വെച്ച് വാഹനത്തെ തടഞ്ഞു. പൊലീസിനെ കണ്ട് ഭയന്ന യുവാക്കൾ ഓടി ഒളിക്കുകയായിരുന്നു. പിന്നീട് ഇതിൽ ഒരാളുടെ മൃതദേഹം തെട്ട് അടുത്തുള്ള കിണറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

അതേസമയം, മരിച്ച സൽമാൻ ഫാരിസും ഡ്രൈവറും പൊലീസ് വാഹനം കണ്ട് ഇറങ്ങി ഓടുന്നതും പൊലീസ് ഇവരെ പിന്തുടരുന്നതും, തിരച്ചിൽ നടത്തുന്നതും സമീപത്തെവീട്ടിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കൽപകഞ്ചേരി പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ചയാണ് സംഭവിച്ചതെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃതദേഹം ആംബുലൻസിൽ വെച്ച് പ്രതിഷേധിച്ചു. പൊലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെടുക്കാമെന്ന ഡിവൈഎസ്പിയുടെ ഉറപ്പിനെ തുടർന്നാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടു പോയത്. വളാഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Story Highlights Frightened by the police, the lorry worker fell into a well and died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top