വിവിധ കോണുകളിൽ നിന്ന് വിഷയങ്ങളെ കാണാനും വിമർശിക്കാനും ഉള്ള ക്ഷമത ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന്റെ മഹത്വമെന്ന് പ്രധാനമന്ത്രി

വിവിധ കോണുകളിൽ നിന്ന് വിഷയങ്ങളെ കാണാനും വിമർശിക്കാനും ഉള്ള ക്ഷമത ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ലോകത്തിലെ എറ്റവും മഹത്വമുള്ളതാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഭൂമി പൂജയും നിർവഹിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പുതിയ പാർലമെന്റ് മന്ദിരം മികച്ച ഭരണം ജനങ്ങൾക്ക് നൽകാൻ സഹായകരമാകും എന്നും അദ്ദേഹം വ്യക്തമാക്കി. ശിലാസ്ഥാപനവും ഭൂമി പൂജയം നടന്നെങ്കിലും നിർമ്മാണം സുപ്രിം കോടതിയുടെ അനുവാദം ലഭിച്ച ശേഷമേ സാധ്യമാകു.

വേദമന്ത്രങ്ങൾ മുഖരിതമായ അന്തരിക്ഷത്തിൽ ഭൂമി പൂജ, വ്യത്യസ്ത മതങ്ങളുടെ പ്രാർത്ഥനകൾ നിറഞ്ഞ വേദിയിൽ ശിലാസ്ഥാപനം. അപര്യാപ്തതകൾ നിറഞ്ഞതാകരുത് ഇന്ത്യയുടെ പാർലമെന്റ് എന്നത് കൊണ്ടാണ് ആധുനിക മന്ദിരം പണിയുന്നതെന്ന് പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. നല്ല ജനാധിപത്യം വിമർശനാതീതമല്ല. വിമർശനങ്ങളെ ക്ഷമതയോടെ പരിഗണിച്ചാണ് ഇന്ത്യയുടെ ജനാധിപത്യം നിലകൊള്ളുന്നത്.

കക്ഷിരാഷ്ട്രീയത്തിന്റെ പ്രാധാന്യം ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷതയാണ്. പുതിയ പാർലമെന്റ് കൂടുതൽ ആധുനികവും വേഗത്തിലും ഉള്ള നിയമ നിർമ്മാണ വേദിയാകും. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രൂപവും ചടങ്ങിൽ അനാവരണം ചെയ്തു. ലോക്സഭാ സ്പീക്കർ ഓം ബിർല, പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി തുടങ്ങി 200 ഓളം പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്. മുൻ പ്രധാനന്ത്രിമാർ, ലോക്സഭാ മുൻ സ്പീക്കർമാർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എന്നിവരും ശിലാസ്ഥാപന ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു. ശിലാസ്ഥാപനവും ഭൂമി പൂജയും ഇന്ന് നടന്ന സാഹചര്യത്തിൽ ഉടൻ തന്നെ തുടർ നിർമ്മാണാനുമതി തേടി സർക്കാർ സുപ്രിംകോടതിയെ സമീപിയ്ക്കും. ഇക്കാര്യത്തിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന അപേക്ഷയാകും കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിയ്ക്കുന്നത്.

Story Highlights The Prime Minister said that the ability to see and critique issues from different angles is the greatness of India’s democratic system

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top