കിം കി ഡുക്കിന്റെ വിയോഗം വ്യക്തിപരമായ നഷ്ടം: ഡോ.ബിജു ട്വന്റിഫോറിനോട്

വളരെ വ്യക്തിപരമായ അടുപ്പമുള്ള വ്യക്തിയായിരുന്നു കിം കി ഡുക്ക് എന്ന് സംവിധായകൻ ഡോ.ബിജു. അദ്ദേഹത്തിന്റെ വിയോഗം വേദനിപ്പിക്കുന്നുവെന്നും ബിജു ട്വന്റിഫോറിനോട് പറഞ്ഞു.
‘ആരോഗ്യ പ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് അനുഭവപ്പെട്ടതായി തോന്നിയിരുന്നില്ല. അവസാനമായി ഞാൻ സംസാരിക്കുന്നത് ജൂണിലായിരുന്നു. അന്ന് രണ്ട് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു എന്നാണ് പറഞ്ഞത്. അത്രയധികം കർമനിരതനായി, സജീവമായി സിനിമയുമായി മുന്നോട്ട് പോകുന്നതിനിടെ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം വ്യക്തിപരമായ നഷ്ടമായാണ് കാണുന്നത്’- ഡോ.ബിജു ട്വന്റിഫോറിനോട് പറഞ്ഞു.
ഇന്ന് വൈകീട്ടോടെയാണ് കിം കി ഡുക്ക് അന്തരിച്ചുവെന്ന വാർത്ത പുറത്തുവരുന്നത്. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
Read Also : ‘കിം കി ഡുക്കുമായി അന്ന് സംസാരിച്ചത് ആംഗ്യ ഭാഷയിൽ’: ദീദി ദാമോദരൻ
ലോകപ്രശസ്ത സിനിമാ സംവിധായകരിൽ ഒരാളായ കിംകി ഡുക്കിന് വെനീസ് ചലച്ചിത്ര മേളയിലെ ഗോൾഡൻ ലയൺ പുരസ്കാരമടക്കം നിരവധി വിഖ്യാത പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സിൽവർബെയർ, കാൻസ് ചലച്ചിത്ര മേളയിലെ പുരസ്കാരങ്ങൾ എന്നിവ അവയിൽ ചിലത് മാത്രം. സമരിറ്റൻ ഗേൾ, ത്രീ അയേൺ, ടൈം, സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.
Story Highlights – kim ki duk demise a personal loss says dr.biju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here