പൃഥ്വിരാജ് ചിത്രം ‘കുരുതി’യുടെ പൂജ; ചിത്രങ്ങള്‍ കാണാം

മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിന്റെ പുതിയ ചിത്രം കുരുതിയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജയുടെ വിശേഷങ്ങള്‍ പൃഥിരാജ് തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. പൂജയില്‍ താരത്തിന്റെ അമ്മ മല്ലിക സുകുമാരനും ഭാര്യ സുപ്രിയയും പങ്കെടുത്തു. കുരുതി സിനിമയുടെ ടാഗ് ലൈന്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ‘കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.

Read Also : ‘അന്ധാദുൻ’ മലയാളത്തിലേക്ക്; പൃഥ്വിരാജ് നായകനാവും; താരനിരയിൽ മംമ്തയും അഹാന കൃഷ്ണയും
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം സംവിധാനം ചെയ്യുന്നത് മനു വാര്യര്‍ ആണ്. ബോളിവുഡില്‍ ‘കോഫി ബ്ലൂം’ എന്ന സിനിമ ഒരുക്കിയതിന് ശേഷമാണ് മലയാളത്തിലേക്കുള്ള മനുവിന്റെ രംഗപ്രവേശം. ചിത്രം സോഷ്യോ- പൊളിറ്റിക്കല്‍ ത്രില്ലര്‍ ശ്രേണിയില്‍ ഉള്‍പ്പെടുന്നതാണെന്നും വിവരം.

ചിത്രത്തില്‍ റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്ലെന്‍, സാഗര്‍ സൂര്യ, മാമുക്കോയ എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നു. കുരുതി ചിത്രത്തിന്റെ രചന- അനീഷ് പല്യാല്‍. സിനിമറ്റോഗ്രഫി- അഭിനന്ദന്‍ രാമാനുജം. സംഗീത സംവിധാനം- ജേക്സ് ബിജോയ്. എഡിറ്റ്- അഖിലേഷ് മോഹന്‍.
Story Highlights – prithviraj, kuruthi malayalam movie, supriya prithviraj, mallika sukumaran