Advertisement

പൗരത്വ നിയമ ഭേദഗതി; ഡൽഹിയിൽ നടന്ന ആക്രമണത്തിൽ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് സിപിഐഎം റിപ്പോർട്ട്

December 11, 2020
Google News 2 minutes Read

കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതി പ്രതിഷേധിച്ച് സമരത്തിന് പിന്നാലെ ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ആക്രമണത്തിൽ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് സിപിഐഎം റിപ്പോർട്ട്. സിപിഐഎമ്മിന്റെ നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ കണ്ടെത്തൽ. ആക്രമത്തിന്റെ തീവ്രതയ്ക്ക് അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പങ്ക് കാരണമായിട്ടുണ്ട് എന്നാണ് വസ്തുതാന്വേഷണ സംഘത്തിന്റെ വിമർശനം.

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേത്യത്വത്തിലാണ് ‘വടക്കുകിഴക്കൻ ഡൽഹിയിലെ കലാപം സംബന്ധിച്ച വസ്തുത പരിശോധന നടത്തിയത്. ഡൽഹിയിൽ ഉണ്ടായ സംഭവത്തെ കലാപം അല്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന വിലയിരുത്തൽ. ഇരുപക്ഷത്തിനും തുല്യ പങ്കാളിത്തമുണ്ടാകുമ്പോഴാണ് കലാപം ഉണ്ടാകുന്നത്. ഡൽഹിയിൽ ഒരുപക്ഷം മാത്രമാണ് നിയമം കൈയ്യിലെടുത്തത്. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വവാദികളാണ് കലാപ കാരികൾ എന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. ആക്രമണങ്ങളിൽ നിന്ന് സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള ശ്രമമാണ് മറുവശത്തുണ്ടായത്. മിക്കവാറും എല്ലാ പ്രദേശങ്ങളിലും പൊലീസ് സംഘപരിവാർ സംഘങ്ങൾക്കൊപ്പമായിരുന്നുവെന്നും വസ്തുതാന്വേഷണ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

അതേസമയം, രാഷ്ട്രീയ ലക്ഷ്യത്തോടെ സിപിഐഎം എഴുതിയ തിരക്കഥ മറുപടി അർഹിക്കുന്നില്ലെന്നാണ് വിഷയത്തിലെ ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.

Story Highlights Protest against citizenship law amendment; CPI (M) reports that Union Minister Amit Shah is involved

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here