കഫീൽ ഖാന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് യുപി സർക്കാർ

ഡോക്ടർ കഫീല്‍ ഖാന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കഫീൽ ഖാന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുപി സർക്കാർ സുപ്രിംകോടതിയിൽ ഹർജി നൽകി.

കുറ്റകൃത്യത്തിലേർപ്പെട്ട ചരിത്രമാണ് കഫീൽ ഖാനെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അക്കാരണം കൊണ്ടാണ് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയിലേക്ക് കടന്നതെന്നും സർക്കാർ ഹർജിയിൽ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയായിരുന്നു അറസ്റ്റ്. സെപ്തംബര്‍ ഒന്നിന് കഫീല്‍ ഖാന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കിയിരുന്നു.

Story Highlights UP Goes To Supreme Court Against High Court Order Freeing Kafeel Khan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top