പന്തളം നഗരസഭയിൽ വിജയമുറപ്പിച്ച് എൻഡിഎ

പന്തളം നഗരസഭയിൽ വിജയമുറപ്പിച്ച് എൻഡിഎ. ഫലം പുറത്തുവന്ന 30 വാർഡുകളിൽ എൻഡിഎ സഖ്യം 17 സീറ്റുകളും നേടി. എൽഡിഎഫ് ഏഴും യുഡിഎഫ് അഞ്ചും സീറ്റുകൾ നേടി. ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. ആകെ 33 വാർഡുകളിൽ ഇനി 3 വാർഡുകളിലെകൂടി ഫലമാണ് പുറത്തുവരാനുള്ളത്. നിലവിലെ സ്ഥിതി അനുസരിച്ച് രണ്ടു സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുന്നുണ്ട്.

പടലപ്പിണക്കം പന്തളം എൻഡിഎയിൽ നിലനിന്നിരുന്നുവെങ്കിലും അതിനെയൊക്കെ മറികടന്നാണ് വിജയമുറപ്പിച്ചിരിക്കുന്നത്. അതേസമയം, ഭരണതുടർച്ച ഉറച്ചു വിശ്വസിച്ച എൽഡിഎഫിന് ഇത് കനത്ത തിരിച്ചടിയായി. പന്തളത്ത് ഒരിടത്തു മാത്രമാണ് എൽഡിഎഫിനു റിബൽ സ്ഥാനാർത്ഥി ഉണ്ടായിരുന്നത്.

Story Highlights – NDA wins Pandalam Municipal Corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top