വാഗമണ്ണിലെ നിശാപാർട്ടി സംഘടിപ്പിച്ചതിന് പിന്നിൽ 9 പേരെന്ന് പൊലീസ്

വാഗമണ്ണിലെ നിശാപാർട്ടി സംഘടിപ്പിച്ചതിന് പിന്നിൽ 9 പേരെന്ന് പൊലീസ്. സംഭവത്തെ തുടർന്ന് പിടിയിലായ 60 പേരെയും ചോദ്യം ചെയ്ത് വരികയാണ്. പാർട്ടി നടത്തിയ റിസോർട്ട് സിപിഎ പ്രാദേശിക നേതാവ് ഷാജി കുറ്റിക്കാടിന്റേതെന്ന് പൊലീസ് വ്യക്തമാക്കി.

ഇടുക്കി വാഗമണ്ണിലെ സ്വകാര്യ റിസോർട്ട് കേന്ദ്രികരിച്ച് നടന്ന നിശാ പാർട്ടിയിലാണ് ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. എൽഎസ്ഡി അടക്കമുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തു.

ഇന്നലെ വൈകുന്നേരം തുടങ്ങിയ നിശാ പാർട്ടിയെ കുറിച്ച് ജില്ലാ പൊലീസ് മേധാവി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നിശാ പാർട്ടിയിൽ പങ്കെടുത്ത ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പടെ അറുപത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരുകയാണെന്നും എ.എസ്.പി സുരേഷ് കുമാർ പറഞ്ഞു. എൽ എസ് ഡി, സ്റ്റാമ്പ്, ഹെറോയിൽ, ഗം, കഞ്ചാവ് തുടങ്ങിയവയാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തുത്.

ചോദ്യം ചെയ്യലിനുശേഷം മയക്കുമരുന്ന് എത്തിച്ച സംഘത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഒപ്പം കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നിശാപാർട്ടി സംഘടിപ്പിച്ചതിനെ കുറിച്ചും പൊലീസ് അന്വേഷിക്കും. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

Story Highlights – Police say 9 people are behind organizing night party in wagamon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top