സി എം രവീന്ദ്രനെ ഇ.ഡി ഇന്നും ചോദ്യം ചെയ്തു

സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്തു. എട്ടു മണിക്കൂറോളം ആണ് സി.എം രവീന്ദ്രനെ അന്വേഷണസംഘം ചോദ്യം ചെയ്തത്.

മുൻപ് രണ്ട് തവണയായി 25 മണിക്കൂറോളം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടായിരുന്നു സി.എൺ രവീന്ദ്രനെ ചോദ്യം ചെയ്തത്. ആദ്യ ദിവസം ഒൻപത് രേഖകൾ ഹാജരാക്കാൻ രവീന്ദ്രനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാല് രേഖകൾ മാത്രമായിരുന്നു അന്ന് ഹാജരാക്കിയത്. തുടർന്ന് രണ്ടാം ദിവസവും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

ഇന്നലെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചുവെങ്കിലും ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകാൻ സാധിച്ചിരുന്നില്ല.

Story highlights: CM Raveendran was questioned by ED today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top