സിസ്റ്റര്‍ അഭയ കേസ്; വിധിയില്‍ സന്തോഷമെന്ന് സാക്ഷി അടയ്ക്കാ രാജു

സിസ്റ്റര്‍ അഭയ കേസ് വിധിയില്‍ സന്തോഷമെന്ന് പ്രധാന സാക്ഷിയായ അടയ്ക്കാ രാജു. അഭയയ്ക്ക് നീതി കിട്ടണമെന്നും ദൈവത്തിന്റെ കൃപയാണിതെന്നും അദ്ദേഹം പറഞ്ഞു. നീതികിട്ടിയില്ലേ, തനിക്ക് അത് മതിയെന്നും അടയ്ക്കാ രാജു വ്യക്തമാക്കി. കാണാതായി പോകുന്ന പെണ്‍കുട്ടികളുടെ കുടുംബങ്ങളുടെ അവസ്ഥ ആലോചിക്കാനും അടയ്ക്കാ രാജു.
ഇഷ്ടം പോലെ ആളുകള്‍ തനിക്ക് കോടികള്‍ വാഗ്ദാനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും താന്‍ മൂന്ന് സെന്റിലാണ് ജീവിക്കുന്നത്. ഭാര്യയും നാല് മക്കളും ഉണ്ട്. വിധിയില്‍ സന്തോഷമുണ്ടെന്നും രാജു. മോഷ്ടാവായ അടയ്ക്കാ രാജു തന്റെ സാക്ഷി മൊഴിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
അതേസമയം കേസില്‍ ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സിബിഐ കോടതി. കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ ഇന്ന് വിധി പറഞ്ഞത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.
Story Highlights – adakka raju, sister abhaya case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here