പോത്തിനെ വാഹനത്തിൽ കെട്ടിവലിച്ച് മോഷ്ടാക്കളുടെ ക്രൂരത; റോഡിലുരഞ്ഞ് പോത്തിന് ​ഗുരുതര പരുക്ക്

നായയെ കെട്ടിവലിച്ച സംഭവത്തിന് പിന്നാലെ മോഷ്ടിച്ച പോത്തിനെ വാഹനത്തില്‍ കെട്ടിവലിച്ച് മോഷ്ടാക്കളുടെ ക്രൂരത. കോട്ടയം തീക്കോയി ഒറ്റയിട്ടിയിലാണ് സംഭവം. റോഡരികില്‍ കെട്ടിയിരുന്ന പോത്തിനെ വാഹനത്തിൽ കെട്ടി വലിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു.

വെള്ളാതോട്ടത്തില്‍ ജോജിയുടെ പോത്തിനെയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. വാഹനത്തില്‍ കയറാതിരുന്ന പോത്തിനെ വാഹനത്തില്‍ കെട്ടിവലിക്കുകയായിരുന്നു. അരകിലോമിറ്ററിനപ്പുറം പോത്തിനെ ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞു. റോഡിലുരഞ്ഞ് പോത്തിന് ഗുരുതരമായി പരുക്ക് പറ്റി. പോത്തിനെ കെട്ടിവലിക്കുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ അവ്യക്തമായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

Story Highlights – Cattle theft

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top