എഴുത്തും ഇടപെടലുകളും തമ്മില്‍ വിടവില്ലാത്ത കവയിത്രി; സുഗത കുമാരിയെ ഓര്‍ത്ത് സേതു

ദശകങ്ങളായി തനിക്ക് പരിചയമുണ്ടായിരുന്നു കവയിത്രി സുഗത കുമാരിയെ എന്ന് എഴുത്തുകാരന്‍ സേതു. എത്രയോ സമ്മേളനങ്ങളിലും സന്ദര്‍ഭങ്ങളിലും കണ്ടുമുട്ടി. ഒരു അത്ഭുത പ്രതിഭാസമായിരുന്നു സത്യത്തില്‍ സുഗത കുമാരിയെന്നും അദ്ദേഹം പറഞ്ഞു.
Read Also : മലയാള ഭാഷയുടെയും പ്രകൃതിയുടെയും കാവലാളായിരുന്നു സുഗത കുമാരിയെന്ന് മന്ത്രി എ കെ ബാലന്‍
സൈലന്റ് വാലിയില്‍ ഇടപെട്ടപ്പോള്‍ രാഷ്ട്രീയക്കാര്‍ അവര്‍ക്ക് ഭ്രാന്താണെന്ന് വരെ പറഞ്ഞുവെന്നും സേതു. വേറെ പണിയില്ലേ എന്ന് ചോദിച്ചു. പ്രകൃതിയെ സ്‌നേഹിച്ച പ്രകൃതിക്ക് വേണ്ടി കരഞ്ഞ, പ്രകൃതിക്ക് വേണ്ടി എഴുതിയ വലിയ കവയിത്രിയായിരുന്നു സുഗതകുമാരി. പാവപ്പെട്ട സ്ത്രീകളെ സഹായിക്കാനായി ആശ്രമം പോലൊരു സ്ഥാപനം ആരംഭിച്ചുവെന്നും സേതു.
പുസ്തകം പ്രകാശനം ചെയ്യാനായി തന്നെ വിളിച്ച സംഭവവും അദ്ദേഹം ഓര്‍മിച്ചു. നിറഞ്ഞ സദസില്‍ വച്ച് പുസ്തകം അന്ന് പ്രകാശനം ചെയ്തു. എഴുത്തും ഇടപെടലുകളും തമ്മില്‍ വിടവില്ലാത്ത വ്യക്തിത്വമായിരുന്നു സുഗത കുമാരിയെന്നും സേതു. കാപട്യമില്ലാത്ത സുഗതകുമാരി കൊവിഡ് കാലത്തെ വലിയ നഷ്ടങ്ങളില്‍ ഒന്നാണെന്നും സേതു.
Story Highlights – sethu, sugathakumari