കോഴിക്കോട് ഇതുവരെ ഷിഗല്ല സ്ഥിരീകരിച്ചത് ഏഴു പേര്‍ക്ക്; അറുപത് പേര്‍ക്ക് രോഗ ലക്ഷണം

കോഴിക്കോട് ഇതുവരെ ഏഴുപേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. അറുപത് പേരില്‍ രോഗലക്ഷണമുണ്ട്. രോഗവ്യാപനമെന്ന ആശങ്ക വേണ്ട. സൂപ്പര്‍ ക്ലോറിനേഷന്‍ കൊണ്ട് രോഗത്തെ നിയന്ത്രിക്കാം. നേരത്തെയും ജില്ലയില്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്ത രോഗമാണിതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഡിഎംഒ അറിയിച്ചു.

അതേസമയം, ഇന്ന് കോഴിക്കോട്ട് ഒരാള്‍ക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഫറോക്ക് നഗരസഭയില്‍ കല്ലമ്പാറയിലെ ഒന്നര വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുന്‍പ് കുട്ടിയെ കഠിനമായ വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നീട് വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഷിഗല്ല രോഗബാധയുടെ ഉറവിടം കണ്ടത്താന്‍ ആരോഗ്യ വകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങിയിരുന്നു.

Story Highlights – Shigella has confirmed seven in Kozhikode; Sixty people have symptoms

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top