രജനികാന്ത് ആശുപത്രിയിൽ

തമിഴ് സൂപ്പര്‍താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്ന് നിരീക്ഷണത്തിനായാണ് ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

പുതിയ ചിത്രം അണ്ണാത്തെയുടെ ചിത്രീകരണത്തിനായി കഴിഞ്ഞ ഒരാഴ്ചയായി ഹൈദരാബാദിലായിരുന്നു രജനികാന്ത്. എന്നാല്‍ ചിത്രീകരണ സംഘത്തിലെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 23ന് ചിത്രീകരണം പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു.

Story Highlights – Rajanikanth

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top