‘പല സിനിമയുടേയും തിരക്കഥയിൽ അദ്ദേഹത്തിന്റെ കഥാപാത്രം വളർന്നുകൊണ്ടിരിക്കുകയാണ്, അതിനിടെയാണ് വിയോ​ഗം’ : അനിലിനെ കുറിച്ച് ടിനി ടോം

tini tom on anil nedumangad death

അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിനെ കുറിച്ചുള്ള ഓർമകൾ ട്വന്റിഫോറുമായി പങ്കുവച്ച് നടൻ ടിനി ടോം. പാപം ചെയ്യാത്തവർ കല്ലെറിയെട്ടെ എന്ന ചിത്രത്തിലാണ് ടിനി ടോം അവസാനമായി അനിലിനൊപ്പം അഭിനയിക്കുന്നത്.

‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നതായിരുന്നു അനിൽ അവസാനമായി ചെയ്ത ചിത്രം. അതിലെ അദ്ദേഹത്തിന്റെ വില്ലൻ വേഷം അറുപതുകളിലെ വില്ലനിസത്തിന്റെ തിരിച്ചുവരവായാണ് തോന്നിയത്. അനിൽ എന്ന നടന്റെ കപ്പാസിറ്റി പുറത്തുവരുന്ന കഥാപാത്രമായിരുന്നു അത്. അതിന് ശേഷമാണ് അയ്യപ്പനും കോശിയും എന്ന ചിത്രം വരുന്നത്. കൊവിഡ് വന്നതോടെ പല ചിത്രങ്ങളും പാതിവഴിയിലാണ്. എന്നാൽ ആ തിരക്കഥകളിലൊക്കെ അദ്ദേഹത്തിന് നല്ല വേഷമുണ്ട്. എന്റെ തന്നെ പരിചയത്തിലെ പല സംവിധായകരും അവരുടെ ചിത്രങ്ങളിലെ കഥാപാത്രമായി അനിലിനെ മനസിൽ കണ്ടുകഴിഞ്ഞിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ വിയോ​ഗം’ – ടിനി ടോം പറയുന്നു.

ഈ വർഷം മരവിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മേക്കപ്പ് മാൻ ഷാബു പരിപ്പള്ളിയുടെ മരണവും തന്നെ ദുഃഖത്തിലാഴ്ത്തിരിക്കുകയാണ്. അതിനിടെയാണ് അനിലിന്റെ മരണമെന്നും ടിനി ടോം പറഞ്ഞു.

Story Highlights – tini tom on anil nedumangad death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top