തിരുവനന്തപുരത്ത് ലഹരി മാഫിയ പൊലീസിനെ ആക്രമിച്ച സംഭവം; ദൃശ്യങ്ങള്‍ പുറത്ത്

trivandrum drug mafia attack visuals

തിരുവനന്തപുരം തിരുവല്ലത്ത് മയക്കുമരുന്ന് സംഘം പൊലീസ് ജീപ്പ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. രണ്ട് ദിവസം മുന്‍പ് മോഷണക്കേസ് പ്രതികളെ പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ശാന്തിപുരം വണ്ടിത്തടത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം സംഭവത്തില്‍ പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. മോഷണം നടത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത ലഹരി മാഫിയ സംഘത്തിലെ എട്ടു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ സംസ്ഥാനം വിട്ടതായി പൊലീസ് സംശയിക്കുന്നു. പ്രതികള്‍ക്ക് ലഹരിമരുന്നെത്തുന്ന ബാംഗ്ലൂരിലേക്ക് കടന്നതായാണ് പൊലീസിന്റെ നിഗമനം.

അവധി ദിവസമായതിനാല്‍ ഇന്നലെ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താനായില്ല. പ്രതികള്‍ തിരുവല്ലം എസ്‌ഐ യുടെ വയര്‍ലെസ് തട്ടിയെടുത്തു നശിപ്പിക്കുകയും ചെയ്തിരുന്നു. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

Story Highlights – trivandrum drug mafia attacked police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top