മഹാരാഷ്ട്രയിൽ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

മഹാരാഷ്ട്രയിൽ ആൾക്കൂട്ടക്കൊല. മുംബൈയിൽ സാന്താക്രൂസിന് സമീപം മുക്താനന്ദ് പാർക്കിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സജ്ജാദ് ഖാൻ (30) എന്നയാളാണ് മരിച്ചത്. മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ ആക്രമിച്ചത്.
പാർക്കിന് സമീപത്തെ നിർമാണ സ്ഥലത്തുവച്ച് മൊബൈൽ ഫോൺ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഖാൻ പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ക്രൂരമായി മർദനമേറ്റ സജ്ജാദ് ഖാൻ ഓട്ടോറിക്ഷയിൽ കയറിക്കിടക്കുകയായിരുന്നു. രാവിലെ ഓട്ടോറിക്ഷ ഡ്രൈവർ വണ്ടിയെടുക്കാൻ എത്തിയപ്പോഴാണ് അബോധാവസ്ഥയിൽ ഖാനെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. എന്നാൽ ഇവരെ അറസ്റ്റ് ചെയ്തോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Story Highlights – Man beaten to death after being caught stealing mobile phones in Santacruz
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here