ഇരുവൃക്കകളും തകരാറിലായ ബിരുദ വിദ്യാര്‍ത്ഥിനി തുടര്‍ചികിത്സയ്ക്ക് സഹായം തേടുന്നു

വൃക്കകള്‍ തകരാറിലായ ബിരുദ വിദ്യാര്‍ത്ഥിനി തുടര്‍ചികിത്സയ്ക്ക് സഹായം തേടുന്നു. കോട്ടയം പാലാ സ്വദേശിനി ആതിരയാണ് ഒരിക്കല്‍ മാറ്റിവച്ച വൃക്ക വീണ്ടും തകരാറിലായതോടെ തുടര്‍ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്.
ബിഎ മലയാളം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആതിര. ചികിത്സയ്ക്കായി പാലായില്‍ നിന്നും എറണാകുളത്തെത്തി വാടകയ്ക്ക് താമസിക്കുകയാണ്. 12 വയസുള്ളപ്പോഴാണ് ഇരുവൃക്കകളും തകരാറിലാകുന്നത്. തുടര്‍ന്ന് പത്ത് ലക്ഷം രൂപ മുടക്കി മാതാവ് സുമയുടെ വൃക്ക വച്ചുപിടിപ്പിച്ചു. വീടും സ്ഥലവും വിറ്റാണ് അന്ന് പണം കണ്ടെത്തിയത്.
Read Also : ഇരുവൃക്കകളും തകർന്ന് അനങ്ങാൻ പോലുമാകാതെ യുവാവ്, പരാശ്രമയില്ലാതെ ഒരു കുടുംബം പെരുവഴിയിലേക്ക്
വര്‍ഷങ്ങള്‍ക്ക് ശേഷം വൃക്ക വീണ്ടും തകരാറില്‍ ആയിരിക്കുകയാണ്. ആഴ്ചയില്‍ രണ്ട് ഡയാലിസിസ് വീതം നടത്തണം. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവക്കുകയാണ് ഏക പരിഹാരം. 30 ലക്ഷം രൂപയോളം ഇതിനായി ചെലവ് വരും.
പരിശോധനകള്‍ നടത്തുന്നതിനും ശസ്ത്രക്രിയയ്ക്കും പണം എങ്ങനെ കണ്ടെത്തും എന്ന് ഇവര്‍ക്ക് നിശ്ചയമില്ല. കൊവിഡില്‍ കുടുംബത്തിന്റെ വരുമാനം പൂര്‍ണമായി നിലച്ചിരുന്നു. ഇതോടെ സുമനസുകളുടെ സഹായം തേടുകയാണ് ആതിര.
അക്കൗണ്ട് വിവരങ്ങള്‍:
ആതിര കൃഷ്ണ
അക്കൗണ്ട് നമ്പര്‍: 38604467140
ഐഎഫ്എസ്‌സി നമ്പര്‍ : SBIN0008657
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ബ്രാഞ്ച്: പാലാ
Story Highlights – kidney failure, kidney
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here