Advertisement

വീട്ടുജോലിക്കാരി ഫ്‌ളാറ്റിൽ നിന്ന് വീണ് മരിച്ച സംഭവം : ഫ്‌ളാറ്റുടമ അറസ്റ്റിൽ

December 29, 2020
Google News 1 minute Read
casee against kochi flat owner

വീട്ടുജോലിക്കാരി ഫ്‌ളാറ്റിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ഫ്‌ളാറ്റുടമ അറസ്റ്റിൽ. അഭിഭാഷകനായ ഇംതിയാസ് അഹമ്മദാണ് അറസ്റ്റിലായത്. ഇംതിയാസിന് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. പൊലീസിന് മുന്നിൽ ഇംതിയാസ് ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊച്ചി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റിൽ നിന്ന് രക്ഷപെടുന്നതിനിടെ തമിഴ്നാട് സ്വദേശിനിയായ കുമാരി ഫ്ളാറ്റിലെ ആറാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുമാരി നാലാം ദിവസം മരിച്ചു. ഇതോടെ ഇംതിയാസ് അഹമ്മദ് ഒളിവിൽ പോയിരുന്നു. മാത്രമല്ല കുമാരിയെ വീട്ടിൽ പോകാൻ അനുവദിക്കാതെ ഇംതിയാസ് ഫ്ളാറ്റിൽ പൂട്ടിയിട്ടതാണ് മരണം സംഭവിക്കാൻ കാരണമെന്ന് കുമാരിയുടെ ഭർത്താവ് ശ്രീനിവാസനും പൊലീസിന് മൊഴി നൽകിയിരുന്നു. വീട്ടുജോലിക്കാരിയെ അന്യായമായി തടഞ്ഞുവെച്ചു എന്ന കുറ്റമാണ് അഭിഭാഷകനെതിരെ ചുമത്തിയിരിക്കുന്നത്.

ഈ മാസം 13നാണ് സേലം സ്വദേശിനി കുമാരി(55) മരിച്ചത്.

Story Highlights – kochi house maid death flat owner arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here