വെട്ടത്ത് തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി

മലപ്പുറം വെട്ടത്ത് തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. കമ്മിറ്റി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പാണക്കാട് തങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് കത്ത് നല്‍കി. കഴിഞ്ഞ നാല്‍പത് വര്‍ഷമായി മുസ്ലിം ലീഗ് ഭരണം നിലനിര്‍ത്തിയിരുന്ന വെട്ടം ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫിന് ഇത്തവണ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് രണ്ടു വാര്‍ഡുകളില്‍ മത്സരിച്ച ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥികളടക്കം വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ 20 സീറ്റുകളില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഏഴ് പേര്‍ മാത്രമാണ് വിജയിച്ചു കയറിയത്. അതും കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വിജയം. മുസ്ലീം ലീഗ് – 4, കോണ്‍ഗ്രസ് – 3, എല്‍ഡിഎഫ് – 10, സ്വതന്ത്രര്‍ – 3 എന്നിങ്ങനെയാണ് കക്ഷിനില. പരാജയത്തിന്റെ ഉത്തരവാദിത്തം പഞ്ചായത്ത്, മണ്ഡലം നേതൃത്വത്തിനാണെന്നും അതിനാല്‍ പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ട് പുന:സംഘടിപ്പിക്കണമെന്നും പ്രസിഡന്റ് കെ ഹംസ ഹാജി ആവശ്യപ്പെട്ടു.
Read Also : മുസ്ലീം ലീഗിന് മൂന്നാം സീറ്റുണ്ടാകില്ല; അന്തിമനിലപാടറിയിച്ച് കോണ്‍ഗ്രസ്
തീരപ്രദേശം ഉള്‍ക്കൊള്ളുന്ന വെട്ടം ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ചതിനുശേഷം ഒരിക്കല്‍ മാത്രമാണ് ഭരണം ഇടത്തോട്ട് ചാഞ്ഞത്. മുസ്ലിം ലീഗിന് മേല്‍കൈയുള്ള വെട്ടത്ത് ഭരണം നഷ്ടമായതോടെ നേതൃത്വത്തിനെതിരെ പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്. ലീഗിനുള്ളിലെ കലഹം മുതലെടുത്ത് പഞ്ചായത്ത് ബോര്‍ഡ് പിടിച്ചടക്കാനുള്ള നീക്കത്തിലാണ് ഇടത് മുന്നണി.
Story Highlights – local body election, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here