ഉമേഷ് യാദവിന്റെ പരുക്ക്; നടരാജനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്

ഉമേഷ് യാദവിനു പരുക്കേറ്റ സാഹചര്യത്തിൽ നെറ്റ് ബൗളറായ തമിഴ്നാട് പേസർ ടി നടരാജനെ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. മൂന്നാം ടെസ്റ്റിൽ ഉമേഷ് കളിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ നടരാജൻ മെയിൻ സ്ക്വാഡിൽ ഉൾപ്പെട്ടേക്കും. പക്ഷേ, ഫൈനൽ ഇലവനിൽ താരം ഉൾപ്പെട്ടേക്കില്ല. നവദീപ് സെയ്നി, ദീപക് ചഹാർ എന്നീ താരങ്ങൾ നിലവിൽ ഇന്ത്യയുടെ മെയിൻ സ്ക്വാഡിലുണ്ട്. ഉമേഷ് പുറത്തിരുന്നാൽ ഈ താരങ്ങളിൽ ആർക്കെങ്കിലും അവസരം ലഭിക്കാനാണ് സാധ്യത.
Read Also : രണ്ട് മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റ്; ടി-20 ലോകകപ്പിലേക്ക് നീട്ടിയെറിഞ്ഞ് നടരാജൻ
തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിയ്ക്ക് പരുക്കേറ്റതിനെ തുടർന്ന് ടി-20 ടീമിൽ ഇടം നേടിയ നടരാജൻ അവസാന ഏകദിനത്തിൽ ഷമിക്ക് പകരം കളിച്ചു. ടി-20 മത്സരങ്ങളിൽ നന്നായി പന്തെറിഞ്ഞ താരം ക്രിക്കറ്റ് ലോകത്തിൻ്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതേ തുടർന്നാണ് താരത്തെ ടെസ്റ്റ് മത്സരങ്ങൾക്കുള്ള നെറ്റ് ബൗളർമാരിൽ ഉൾപ്പെടുത്തിയത്.
Read Also : ബോക്സിംഗ് ഡേ ടെസ്റ്റ്: പകരം വീട്ടി ഇന്ത്യ; എട്ട് വിക്കറ്റ് ജയം
അതേസമയം, ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യ 8 വിക്കറ്റിൻ്റെ ഉജ്ജ്വല ജയം കുറിച്ചു. 70 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ മായങ്ക് അഗർവാളിൻ്റെയും ചേതേശ്വർ പൂജാരയുടെയും വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ശുഭ്മൻ ഗിൽ (35), അജിങ്ക്യ രഹാനെ (27) എന്നിവർ പുറത്താവാതെ നിന്നു. ആദ്യ ഇന്നിംഗ്സിൽ കിടിലൻ സെഞ്ചുറി നേടിയ രഹാനെയാണ് കളിയിലെ താരം.
ജയത്തോടെ 4 മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ 1-1ന് സമനില പിടിച്ചു. ജനുവരി ഏഴിന് സിഡ്നിയിലാണ് അടുത്ത മത്സരം.
Story Highlights – Natarajan Likely To Be Added To Test Squad After Injury Rules Umesh Yadav Out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here