സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് ; കേരളത്തെ സഞ്ജു നയിക്കും, ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത്

സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ കേരളത്തെ നയിക്കും. ടീമിലിടം നേടിയ ശ്രീശാന്ത് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരം കളിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. സച്ചിന്‍ ബേബിയാണ് ഉപനായകന്‍. റോബിന്‍ ഉത്തപ്പ ഈ സീസണിലും കേരള ടീമിലുണ്ട്. 20 അംഗ ടീമില്‍ വത്സല്‍ ഗോവിന്ദ് ശര്‍മ, സ്വരൂപ് എം.പി. മിഥുന്‍ പി.കെ., റോജിത്ത് കെ.ജി എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.മുംബൈയില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ജനുവരി 11ന് പോണ്ടിച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
Story Highlights – Syed Mushtaq Ali Tournament; Sanju will lead Kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here