പതിറ്റാണ്ടിന്റെ മികച്ച 50 ലോക സിനിമകൾ

- ബോയ്ഹുഡ് (2014)

12 വർഷങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമ. ഒരു ആൺകുട്ടിയുടെയും സഹോദരിയുടെയും വളർച്ചയുടെ പന്ത്രണ്ട് വർഷങ്ങളെ ഒരു ടൈംലൈൻ പോലെ അടയാളപ്പെടുത്തുകയാണ് ബോയ്ഹുഡ്. ചരിത്രത്തിലെ നാഴികക്കല്ല് എന്നാണ് ഈ സിനിമയെ പല നിരൂപകരും വിശേഷിപ്പിച്ചിരിക്കുന്നത്.
- ഗെറ്റൗട്ട് (2017)
![Best Buy: Get Out [DVD] [2017]](https://pisces.bbystatic.com/image2/BestBuy_US/images/products/3499/34993027_so.jpg)
ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ഹൊറർ സിനിമ. ഈ പതിറ്റാണ്ടിലെ എന്നല്ല, ഒരുപക്ഷേ, ചരിത്രത്തിലെ ഹൊറർ സിനിമകളുടെ കണക്കെടുപ്പിൽ ആദ്യ പത്തിൽ വരാൻ യോഗ്യതയുള്ള സിനിമ. ഓസ്കർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ സിനിമ.
- റോമ (2018)

ഓസ്കർ പുരസ്കാരങ്ങളിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള നാമനിർദ്ദേശം ലഭിക്കുന്ന ആദ്യ മെക്സിക്കൻ സിനിമ. പതിറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമയെന്നാണ് പല നിരൂപകരും റോമയെ വിശേഷിപ്പിച്ചിരിക്കുന്നത്. 10 ഓസ്കർ നാമനിർദ്ദേശം ലഭിച്ച റോമ മികച്ച വിദേശഭാഷാ ചിത്രം ഉൾപ്പെടെ മൂന്ന് പുരസ്കാരങ്ങളും സ്വന്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here