വീണ്ടും തോറ്റു; പുതുവർഷത്തിലും രക്ഷയില്ലാതെ ബ്ലാസ്റ്റേഴ്സ്

ഐഎസ്എലിൽ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ആദ്യ 15 മിനിട്ടിനുള്ളിലാണ് രണ്ട് ഗോളുകളും പിറന്നത്. ആദം ലെ ഫൊണ്ട്രെ, ഹ്യൂഗോ ബോമസ് എന്നിവരാണ് മുംബൈ സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. ജയത്തോടെ മുംബൈ പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി. ബ്ലാസ്റ്റേഴ്സ് 9ആം സ്ഥാനത്ത് തുടരുകയാണ്.
Read Also : ഇന്ന് ബ്ലാസ്റ്റേഴ്സ് കരുത്തരായ മുംബൈ സിറ്റിക്കെതിരെ; ജയം അനിവാര്യം
ഞെട്ടലോടെയാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. മൂന്നാം മിനിട്ടിൽ തന്നെ മുംബൈ സ്കോർ ചെയ്തു. ഹ്യൂഗോ ബോമസിനെ കോസ്റ്റ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനൽറ്റി സ്പോട്ടിലേക്ക് കൈചൂണ്ടി. കിക്കെടുത്ത ആദം ല ഫോണ്ട്രെക്ക് പിഴച്ചില്ല. ആദ്യ ഗോളിൻ്റെ ഞെട്ടൽ മാറുന്നതിനു മുൻപ് 11ആം മിനിട്ടിൽ അടുത്ത ഗോളും വീണു. അഹ്മദ് ജഹൗ എടുത്ത നീളൻ ഫ്രീ കിക്ക് ഹ്യൂഗോ ബോമസ് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോളുകൾ പിറന്നില്ല. ലഭിച്ച സുവർണാവസരങ്ങൾ തുലച്ചതും റഫറിയുടെ മോശം തീരുമാനങ്ങളും ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി. സഹൽ അബ്ദുൽ സമദ് രണ്ട് സുവർണാവസരങ്ങളാണ് തുലച്ചത്.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആക്രമിച്ചു കളിച്ചത്. കൗണ്ടർ അറ്റാക്കുകളിലാണ് മുംബൈ ശ്രദ്ധ ചെലുത്തിയത്. പലപ്പോഴും മുംബൈയുടെ കൗണ്ടർ അറ്റാക്കുകൾ ബ്ലാസ്റ്റേഴ്സ് പെനാൽറ്റി ബോക്സിൽ പരിഭ്രാന്ത്രി സൃഷ്ടിച്ചു. 72ആം മിനിട്ടിൽ റഫറിയുടെ പിഴവിൽ മുംബൈക്ക് പെനാൽറ്റി ലഭിച്ചു. എന്നാൽ, ഗംഭീരമായി പെനാൽറ്റി സേവ് ചെയ്ത ഗോൾകീപ്പർ അൽബീനോ ഗോമസ് ബ്ലാസ്റ്റേഴ്സിനെ മത്സരത്തിൽ തന്നെ നിലനിർത്തി. സീസണിലെ മൂന്നാം പെനാൽറ്റിയാണ് അൽബീനോ സേവ് ചെയ്യുന്നത്.
Story Highlights – kerala blasters lost to mumbai city fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here