മൈജി കെയര്‍ ഓണ്‍ വീല്‍സ് സര്‍വീസ് നിങ്ങള്‍ക്കരികിലേക്ക്

ഇന്ത്യയില്‍ ആദ്യമായി സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ് എന്നിവയ്ക്ക് (ഇലക്ട്രോണിക് ഗാഡ്ജറ്റു കള്‍ക്ക്) മാത്രമായി ഒരു സഞ്ചരിക്കുന്ന സര്‍വീസ് സെന്റര്‍ മൈജി ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നു. മൈജി കെയര്‍ ഓണ്‍ വീല്‍സ് എന്ന ഈ സംവിധാനത്തിലൂടെ നിങ്ങള്‍ക്കരികിലേക്ക് വന്ന് ഗാഡ്ജറ്റുകള്‍ സര്‍വീസ് ചെയ്തു നല്‍കുന്നു.
കോഴിക്കോട് ടൗണിന്റെ ഒന്‍പത് കി.മി. ചുറ്റളവിലായിരിക്കും ഈ സേവനം ഇപ്പോള്‍ ലഭ്യമാവുക. പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ്. വളരെ സുതാര്യമായ ഈ റിപ്പയറിംഗ് സംവിധാനത്തിലൂടെ നിങ്ങള്‍ക്ക് മൈജിയുടെ വില്‍പനാനന്തര സേവനത്തിന്റെ ഗുണമേന്മ മനസിലാക്കാന്‍ സാധിക്കും.
Read Also : സാങ്കേതിക വിദ്യയുടെ സഹായത്താല്‍ വെര്‍ച്വലായി ഷോപ്പ് ചെയ്യാം; ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവമൊരുക്കി മൈജി
അതോടൊപ്പം തന്നെ സ്‌പെയര്‍ പാര്‍ട്‌സിന്റെ ലഭ്യതയും ഗുണനിലവാരവും നിങ്ങള്‍ക്ക് നേരിട്ട് മനസിലാക്കാം. ആധുനിക ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന അവസരത്തില്‍ മനുഷ്യ ശരീരത്തില്‍ നിന്നുമുള്ള സ്റ്റാറ്റിക് ഇലക്ട്രിസിറ്റി, ഗാഡ്ജറ്റുളുടെ മദര്‍ ബോര്‍ഡുകളെ പ്രവര്‍ത്തനരഹിതമാക്കുമെന്നതിനാല്‍, ആ സാഹചര്യം ഒഴിവാക്കുന്നതിനായി ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകാത്ത വിധം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയുള്ള 650 പ്രൊട്ടക്ടഡ് ലാബ് ആണ് മൈജി ഓണ്‍ വീല്‍സില്‍ സജ്ജമാക്കിയിരിക്കുന്നത്.
ഏറ്റവും നൂതനമായ ഇഎസ്ഡി പ്രൊട്ടക്ടഡ് ഉപകരണങ്ങളാലും സോഫ്റ്റ്‌വെയറുകളാലും സുസജ്ജമായ എച്ച്എല്‍ആര്‍സി, റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (ആര്‍&ഡി) ഡിപ്പാര്‍ട്ട്‌മെന്റ്, അതിവിദഗ്ധരായ സാങ്കേതിക പ്രവര്‍ത്തകര്‍, സ്‌പെയര്‍ പാര്‍ട്സ് സ്റ്റോക്ക് സിസ്റ്റം, എന്നിവയുടെ സഹായത്തോടെയാണ് മൈജി കെയര്‍ ഓണ്‍ വീല്‍സിന്റെ പ്രവര്‍ത്തനമെന്നത് പ്രധാന പ്രത്യേകതയാണ്.
നിങ്ങളുടെ ഗാഡ്ജറ്റുകളുടെ റിപ്പയറിംഗ് ഗുണനിലവാരം ഉറപ്പാക്കൂ, കൂടാതെ നിരവധി ആക്‌സസറീസ് നേരിട്ടു വാങ്ങുവാനുള്ള സൗകര്യവും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ വില്‍പനയിലും വില്‍പനാനന്തര സേവനത്തിലും 15 വര്‍ഷത്തെ പരിചയമുള്ള മൈജിക്കൊപ്പം സര്‍വീസ് ബുക്ക് ചെയ്യുന്നതിനായി സന്ദര്‍ശിക്കൂ: www.myg.in/mygcare അല്ലെങ്കില്‍ വിളിക്കൂ: 8129 22 88 66
Story Highlights – myg, care on wheels
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here