Advertisement

സാങ്കേതിക വിദ്യയുടെ സഹായത്താല്‍ വെര്‍ച്വലായി ഷോപ്പ് ചെയ്യാം; ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവമൊരുക്കി മൈജി

January 1, 2021
Google News 1 minute Read

ഉപഭോക്താക്കള്‍ക്കായി വെര്‍ച്വല്‍ ഷോപ്പിംഗ് സംവിധാനം ഒരുക്കി മൈജി. ഒരു ഫോണ്‍, അല്ലെങ്കില്‍ ലാപ്‌ടോപ്പ് കൈയിലുണ്ടെങ്കില്‍ മൈജി ഷോറൂം നിങ്ങള്‍ക്ക് അരികിലേക്ക് എത്തുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയാണ് ഒരുക്കിയിരിക്കുന്നത്.

www.myg.in എന്ന വെബ്‌സൈറ്റില്‍ കയറി മുന്‍കൂട്ടി ഷോപ്പിംഗ് സ്ലോട്ട് ബുക്ക് ചെയ്താല്‍ വീട്ടിലിരുന്നുകൊണ്ട് തന്നെ ഷോറൂമില്‍ നേരിട്ടെത്തി എന്ന് തോന്നുന്ന തരത്തില്‍ ഷോപ്പിംഗ് നടത്താം. ഉപഭോക്താക്കള്‍ക്ക് നാട്ടിലോ, വിദേശത്തോ ഉള്ള നിങ്ങളുടെ വേണ്ടപ്പെട്ടവരെ ഉള്‍പ്പെടുത്താനുള്ള സൗകര്യവും വെര്‍ച്വല്‍ ഷോപ്പിംഗിലുണ്ട്.

പുതിയ മോഡലുകളുടെ അപ്‌ഡേറ്റ്, വിലവിവരങ്ങള്‍, ഓഫറുകള്‍ തുടങ്ങിയവ വിവരിക്കാന്‍ പേഴ്‌സണല്‍ അസിസ്റ്റന്‍സ് സൗകര്യവും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്.

ഗാഡ്ജറ്റുകള്‍ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗാഡ്ജറ്റ് എക്‌സ്പ്രസ് ഡെലിവറിയായി നിങ്ങളുടെ വീട്ടിലെത്തും. ക്യാഷ് ഓണ്‍ ഡെലിവറിയും, ഓണ്‍ലൈന്‍ പെയ്‌മെന്റ് സൗകര്യവും മൈജിയില്‍ ലഭ്യമാണ്.

Story Highlights – myG virtual shopping

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here