ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ ലക്ഷാർച്ചനയ്ക്ക് തുടക്കമായി

ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള ലക്ഷാർച്ചനക്ക് തുടക്കമായി. കീഴ്ക്കാവിൽ ആരംഭിച്ച അർച്ചന വിവിധ മണ്ഡപങ്ങളിലായി പതിനാലാം തീയതി വരെ നീളും.

എളവള്ളി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ 11 വൈദിക ബ്രാഹ്മണരാണ് ലക്ഷാർച്ചനയിൽ പങ്കെടുക്കുക. ജനുവരി 14ന് ലക്ഷദ്വീപം തെളിച്ചു കൊണ്ട് ചടങ്ങുകൾ അവസാനിക്കും.

Story Highlights – Laksharchana started at the Chottanikkara Devi Temple

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top