ബുൾസ് ഐ പോലുള്ള പകുതി വെന്ത മാംസം ഒഴിവാക്കണം; പക്ഷിപ്പനിയെ തുടർന്ന് മാർഗനിർദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്

avoid bullseye Wildlife Protection department says on bird flu outbreak

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനിയിൽ ആശങ്ക വേണ്ടെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

എന്നാൽ ബുൾസ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം. കൂടാതെ പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. പക്ഷികളെ ബാധിക്കുന്ന വൈറൽ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യരിലേക്ക് പകരാം.

തണുത്ത കാലാവസ്ഥയിൽ മാസങ്ങളോളം ജീവിക്കാൻ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടിൽ അര മണിക്കൂറിൽ നശിച്ചു പോകും.

Read Also : ബുൾസ് ഐ, ഓംലെറ്റ് മാത്രമല്ല; മുട്ട ഉണ്ടാക്കാം 5 വ്യത്യസ്ത രീതിയിൽ

ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്‌കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കുകയും ചെയ്യണമെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും കൊന്ന് മറവ് ചെയ്യുന്നതടക്കമുള്ള എല്ലാ കരുതൽ നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.

Story Highlights – bird flu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top