രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

bird flu confirmed in 7 states of kerala

രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കേരളം, രാജസ്ഥാൻ, മധ്യ പ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ​ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഛത്തീസ്​ഗഢിൽ കോഴികൾ അസാധാരണമായ നിലയിൽ ചാവുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പക്ഷികളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

സമാന രീതിയിൽ മഹാരാഷ്ട്രയിലും കോഴികൾ ചത്തൊടുങ്ങുന്നുണ്ട്. ഇവയുടെ സാമ്പിളുകൾ ഭോപാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിഎആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലേക്ക് അയച്ചു.

Story Highlights – bird flu confirmed in 7 states of kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top