പറിച്ചു നടുമ്പോൾ

..

കതിരേഷ് പാലക്കാട്/ കവിത
പാലക്കാട് കൃഷ്ണ കോച്ച് ബിൽഡേഴ്‌സിൽ മാനേജർ ആയി ജോലി നോക്കുകയാണ് ലേഖകൻ
പറിച്ചു നടുമ്പൊഴും
പിറന്നമണ്ണിനെ
പിരിയാതെ വേരുകൾ
ചോരാതെ ചേർത്തും
മഴയിൽ വിതുമ്പുന്ന
ഇലകൾ
കടുക് പാത്രങ്ങളിൽ
ചായ ചൂടുകളിൽ
വേവുമണങ്ങളിൽ
അമ്മക്കിളിയുടെ
കരുതലുകൾ , അനിയന്റെ
വാശികൾ ,അച്ഛന്റെ
പാചകങ്ങൾ..
അണുനിമിഷത്തിൽ
നിറയുന്ന കണ്ണുകൾ,
കൂടെയുണ്ടെന്ന്
പറയുമ്പോഴെല്ലാം
അടർന്നുവീഴുന്ന വിതുമ്പലുകൾ
എത്ര ചേർത്തുപിടിച്ചും
പൊള്ളുന്ന നെഞ്ചകം
അതെ,
ജീവിതം പൂക്കുന്ന
വസന്തത്തിലേക്ക്
പറിച്ചുനട്ടാലും,
ചെടികൾക്കെന്നും
പിറന്നമണ്ണൊരു വിരഹം തന്നെ
തടങ്ങളെല്ലാം
പൊരുത്തപ്പെടുംവരെ
വിരൽ കോർത്ത്
വെറുതെയിരിക്കട്ടെ
സഹയാത്രികൻ
പറിച്ചു നടുമ്പൊഴും
പിറന്നമണ്ണിനെ
പിരിയില്ല വേരുകൾ.
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – Reders blog, poem, Parichu nadumbol
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here