റിപ്പബ്ലിക് ദിനാഘോഷം: സുരിനാം പ്രസിഡന്റ് മുഖ്യാതിഥിയായി എത്തും

റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യതിഥിയായി സുരിനാം പ്രസിഡന്റ് ചന്ദ്രികപെര്‍സാദ് സാന്തോഖി എത്തും. തെക്കേ അമേരിക്കയില്‍ പരമാധികാരമുള്ള ഏറ്റവും ചെറിയ രാജ്യമാണ് ഡച്ച് ഭാഷ സംസാരിക്കുന്ന സുരിനാം.
ബ്രിട്ടീഷ് പ്രസിഡന്റ് ബോറിസ് ജോണ്‍സനെ ആയിരുന്നു റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിരുന്നത്. എന്നാല്‍ ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ വ്യാപനം കൂടുകയും യുകെയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷനിലും ചന്ദ്രികപെര്‍സാദ് മുഖ്യാതിഥിയായിരുന്നു.
Story Highlights – Suriname’s President – Republic Day chief guest
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News