പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ കൊടി കെട്ടിയ സംഭവം; പ്രതി പിടിയിൽ

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടി കെട്ടിയ സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. തിരുനെല്ലായി സ്വദേശി ബിജേഷാണ് പിടിയിലായത്. ഇയാൾക്ക് മാനസികാസ്വാസ്ഥമുണ്ടെന്നും മുൻപ് ചികിത്സ തേടിയ ആളാണെന്നുമാണ് പൊലീസ് പറയുന്നത്.

Read Also : പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക; വീണ്ടും വിവാദം

കഴിഞ്ഞ ദിവസമാണ് പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ കൊടി കെട്ടിയ നിലയിൽ കണ്ടെത്തിയത്. നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയായിരുന്നു നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ പതാക ശ്രദ്ധയിൽപ്പെട്ടത്.
നഗരസഭയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊടി കെട്ടിയതിനെ തുടർന്ന് നടന്ന സമരങ്ങൾക്കിടെ ബിജീഷ് നഗരസഭ കാര്യാലയത്തിന് പരിസരത്ത് തന്നെ ഉണ്ടായിരുന്നു. ഫോൺ കോളുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം ബിജീഷിനെ കൊണ്ട് മറ്റാരോ കൊടി കെട്ടിച്ചതാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബിജെപി.

Story Highlights – Palakkad corporation, Flag controversy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top