എംഎൽഎ ഹോസ്റ്റൽ മുറിയിൽ കാൽ വഴുതി ഷാനിമോൾ ഉസ്മാന് പരുക്ക്

എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ കാൽ വഴുതി ഷാനിമോൾ ഉസ്മാന് പരുക്ക്. ഇടതുകാലിന്റെ ചെറുവിരലിൽ നേരിയ പൊട്ടൽ ഉണ്ടായതിനെ തുടർന്ന് പ്ലാസ്റ്ററിട്ടു. ഇന്ന് രാവിലെയാണ് സംഭവം.

നിയമസഭാ സമ്മേളനത്തിന് പോകാൻ തയ്യാറെടുക്കുന്നതിനിടെ ചന്ദ്രഗിരി ബ്ലോക്കിലെ സ്വന്തം മുറിയിൽവച്ചാണ് കാൽവഴുതിയത്. തുടർന്ന് ഷാനിമോളെ ആംബുലൻസിൽ പേരൂർക്കട ഗവ. ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ ഒരാഴ്ചത്തെ വിശ്രമം നിർദേശിച്ചു.

Story Highlights – Shanimol Usman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top