Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (13-01-2021)

January 13, 2021
Google News 1 minute Read

രാഷ്ട്രീയത്തില്‍ സജീവമാകും, ബിജെപിയുമായി സഹകരിക്കും; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി മുന്‍ ഡിജിപി ജേക്കബ് തോമസ്

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി മുന്‍ ഡിജിപി ജേക്കബ് തോമസ്. രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും ബിജെപിയുമായി സഹകരിക്കുമെന്നും ജേക്കബ് തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ഇരിങ്ങാലക്കുട, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ സീറ്റുകളില്‍ മത്സരിക്കാന്‍ ആലോചനയുണ്ട്. മത്സരിച്ചില്ലെങ്കില്‍ പ്രചാരണ രംഗത്ത് സജീവമായുണ്ടാകുമെന്നും ജേക്കബ് തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ്; മുസ്ലീം ലീഗ് കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും

നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും. മുല്ലപ്പള്ളി രാമചന്ദ്രന്റെ തട്ടകമായ വടകര സീറ്റ് ലീഗ് ചോദിക്കും. മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയാണ് നിലപാട് വ്യക്തമാക്കിയത്.

കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ ഉദ്യോഗസ്ഥരിൽ നിന്ന് സ്വർണവും പണവും പിടിച്ചെടുത്തു

കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് 2.85 ലക്ഷം രൂപയും സ്വർണവും സിബിഐ പിടിച്ചെടുത്തു.

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ഇന്ന് എത്തും

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ഇന്ന് എത്തും. ആദ്യ ഘട്ടമായി സംസ്ഥാനത്തെത്തുക 4,33,500 ഡോസ് വാക്‌സിനാണ്.സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിനുകളാണ് സംസ്ഥാനത്ത് എത്തുക. ഉച്ചയ്ക്ക് ശേഷം നെടുമ്പാശ്ശേരിയിലും, വൈകീട്ട് തിരുവനന്തപുരത്തും വിമാനമാര്‍ഗം വാക്‌സിന്‍ എത്തിക്കും.

സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ ഇന്ന് തുറക്കും

സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ ഇന്ന് തുറക്കും. വിജയ്‌യുടെ ബിഗ് ബജറ്റ് ചിത്രം മാസ്റ്ററിന്റെ ആദ്യ ഷോ രാവിലെ ഒന്‍പത് മണിക്കാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി തിയറ്ററുകള്‍ പ്രദര്‍ശനത്തിന് സജ്ജമായിക്കഴിഞ്ഞു.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്നും തുടരും

രാജ്യത്ത് കൊവിഡ് വാക്‌സിന്റെ ആദ്യ ഘട്ട വിതരണം ഇന്നും തുടരും. പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പ്രധാന കേന്ദ്രങ്ങളിലേക്കുള്ള വിതരണം ഇന്നലെ വൈകീട്ടോടെ പൂര്‍ത്തിയാക്കിയിരുന്നു. ഡല്‍ഹി, അഹമ്മദാബാദ്, ചണ്ഡിഗഡ്, ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വര്‍, കൊല്‍ക്കത്ത, ഗുവാഹത്തി, പാറ്റ്‌ന തുടങ്ങി 13 നഗരങ്ങളില്‍ വ്യോമ മാര്‍ഗമാണ് വാക്‌സിന്‍ എത്തിച്ചത്. ഇവിടെ നിന്നും വിവിധ സംസ്ഥാനങ്ങളിലേക്കുള്ള വാക്‌സിനുകള്‍ വിതരണം ആരംഭിച്ചു.

കാര്‍ഷിക നിയമം: ചര്‍ച്ചയും സമരവുമെന്ന നിലപാടില്‍ ഉറച്ച് കര്‍ഷക സംഘടനകള്‍

കാര്‍ഷിക നിയമങ്ങളില്‍ ചര്‍ച്ചയും സമരവുമെന്ന നിലപാടില്‍ ഉറച്ച് കര്‍ഷക സംഘടനകള്‍. വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാരുമായി നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. സുപ്രിംകോടതിയുടെ സമിതിയുമായി സഹകരിക്കില്ല.

Story Highlights – todays headlines 13-01-2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here