പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ; നൈപുണ്യ വികസനത്തിന് 100 കോടി രൂപ

kerala budget 2021 nri

പ്രവാസികൾക്ക് 3000 രൂപ പെൻഷൻ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വിദേശത്തെ ജോലി മതിയാക്കി മടങ്ങിവരുന്ന പ്രവാസികൾക്ക് 3000 രൂപയും വിദേശത്ത് തന്നെ തുടരുന്നവർക്ക് 3500 രൂപയുമാണ് പെൻഷൻ അനുവദിക്കുക. ബജറ്റ് അവതരണ പ്രസംഗത്തിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി നടപ്പാക്കും. പദ്ധതിക്കുവേണ്ടി 100 കോടി രൂപയും സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും വകയിരുത്തും. മടങ്ങിവരുന്നവരുടെ പട്ടിക തയ്യാരാക്കി ഇവർക്ക് നൈപുണ്യ പരിശീലനം നൽകി. തുടർന്ന് വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. കൊവിഡിനു ശേഷം പ്രവാസി ചിട്ടി ഊർജ്ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Story Highlights – kerala budget 2021 update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top