Advertisement

കൊവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി നേപ്പാളും; ഇന്ത്യയില്‍ നിന്ന് കയറ്റുമതി

January 15, 2021
Google News 1 minute Read
covishield vaccine

കൊവിഷീല്‍ഡ് വാക്‌സിന് നേപ്പാളും അംഗീകാരം നല്‍കി. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിന്‍ നേപ്പാളിലും ലഭ്യമാക്കും. കൊവിഷീല്‍ഡ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത് സെറം ഇന്‍സ്റ്റിസ്റ്റ്യൂട്ടാണ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയാണ് ആസ്ട്രസെനക കൊവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത്.

ഇന്ത്യയില്‍ നിന്ന് 20 ലക്ഷം കൊവിഡ് വാക്‌സിന്‍ നേപ്പാളിന് കൈമാറുമെന്നും വിവരം. വാക്‌സിന്‍ കൈമാറ്റം സംബന്ധിച്ച കരാറുകള്‍ അന്തിമ ഘട്ടത്തിലാണ്. ബംഗ്ലാദേശ്, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ കയറ്റുമതി ഉണ്ടാകുമെന്ന് വിവരം.

Read Also : ഓക്‌സ്‌ഫോര്‍ഡിന്റെ കൊവിഷീല്‍ഡ്; രാജ്യത്ത് രാണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചു

അതേസമയം ഇന്ത്യ- നേപ്പാള്‍ വിദേശകാര്യ മന്ത്രി തല ചര്‍ച്ച ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. തല്‍സമയം തന്നെയാണ് വാക്‌സിന് നേപ്പാള്‍ ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡ് അടിയന്തര അംഗീകാരം നല്‍കിയതും. നേപ്പാള്‍ ഇന്ത്യയെ വാക്‌സിന്‍ ഉത്പാദനത്തില്‍ അഭിനന്ദിച്ചതായും വാക്‌സിനുകള്‍ നേപ്പാളിലേക്ക് വേഗം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുവെന്നും വിദേശകാര്യ മന്ത്രാലയം അധികൃതര്‍ പറഞ്ഞു.

Story Highlights – nepal, covid vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here