Advertisement

സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കും; ധനമന്ത്രി തോമസ് ഐസക്

January 15, 2021
Google News 2 minutes Read

സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഐടിയിൽ മാത്രമല്ല, നൂതന സങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്ന മറ്റു മേഖലകളിലെല്ലാം സ്റ്റാർട്ട് അപ്പുകൾ പ്രസ്‌കതമാണ്. സ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ ശക്തമായ പ്രോത്സാഹനാന്തരീക്ഷ സൃഷ്ടിയിൽ ദേശീയ തലത്തിൽ കേരളം കഴിഞ്ഞ രണ്ടു വർഷമായി ടോപ്പ് പെർഫോമറാണ്. സ്റ്റാർട്ട് അപ്പ് പ്രോത്സാഹനത്തിന് ആറിന പരിപാടികൾ ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി കേരള ബാങ്ക്, കെഎസ്‌ഐഡിസി, കെഎഫ്‌സി ഒരു വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിന് രൂപം നൽകും. ഇതിലേയ്ക്ക് 50 കോടി രൂപ വകയിരുത്തും.

സ്റ്റാർട്ട് അപ്പുകൾക്ക് നൽകുന്ന വായ്പ്പയിൽ നഷ്ടമുണ്ടെങ്കിൽ അതിന്റെ 50 ശതമാനം സർക്കാർ താങ്ങായി നൽകും.

കേരള ഫണ്ട് ഓഫ് ഫണ്ട് സ്‌കിം ഫോർ ടെക്‌നോളജി പ്രോഡക്ട് സ്റ്റാർട്ട് അപ്പ് വിപുലീകരിക്കുന്നതിന് 20 കോടി രൂപ വകയിരുത്തും.

സ്റ്റാർട്ട് അപ്പുകളുടെ വർക്ക് ഓർഡറിന്റെ 90 ശതമാനവും പരമാവധി 10 കോടി രൂപ വരെ പത്തുശതമാനം പലിശയ്ക്ക് ലഭ്യമാക്കും.

കേരള സർക്കാറിന്റെ വലി തുകയ്ക്കുള്ള ടെൻഡറുകളിൽ സ്റ്റാർട്ട് അപ്പുകളുമായി ചേർന്ന് കൺസോർഷ്യം മോഡൽ പ്രോത്സാഹിപ്പിക്കും.

സ്റ്റാർട്ട് അപ്പുകളുടെ അന്തർ ദേശീയ കമ്പോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രേത്യക പരിപാടിക്ക് രൂപം നൽകും.

Story Highlights – Start-ups will be encouraged; Finance Minister Thomas Isaac

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here