Advertisement

വിഴിഞ്ഞം-നാവായിക്കുളം ആറുവരി പാത; മംഗലാപുരം-കൊച്ചി ഇടനാഴിക്ക് ഡിപിആർ

January 15, 2021
Google News 1 minute Read
Vizhinjam Navaikkulam kerala budget

തലസ്ഥാന ന​ഗരവികസനപദ്ധതിയുടെ ഭാ​ഗമായി വിഴിഞ്ഞം-നാവായിക്കുളം 78 കിലോമീറ്റർ ആറുവരി പാത നിർമ്മിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പാതയുടെ ഇരുവശത്തുമായി നോളേജ് ഹബ്, വിനോദകേന്ദ്രങ്ങൾ, ടൗൺ ഷിപ്പ്, എന്നിവ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ബജറ്റ് അവതരണ പ്രസംഗത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

ആറുവരിപ്പാതയുടെ സമീപത്ത് വികസന പദ്ധതി നടപ്പാക്കുന്നതിനായി കാപിറ്റൽ ഡവലപമെന്റ് കമ്പനിയെ നിയോഗിക്കും. ഇതിൻ്റെ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ വകയിരുത്തി. മലബാറിൻ്റെ വികസനം ലക്ഷ്യമിട്ട് മംഗലാപുരം–കൊച്ചി ഇടനാഴിക്ക് ഡിപിആർ തയാറാക്കും. 50000 കോടി രൂപയുടെ മൂന്ന് വ്യവസായ ഇടനാഴികൾക്ക് ഈ വർഷം തുടക്കമിടും.

Story Highlights – Vizhinjam-Navaikkulam six-lane road kerala budget 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here