കുതിരാൻ തുരങ്കമുഖത്ത് കോൺക്രീറ്റ് വാൾ തകർന്നു; സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി ടി.എൻ പ്രതാപൻ എംപി

തൃശൂർ കുതിരാൻ തുരങ്ക മുഖത്തെ കോൺക്രീറ്റ് വാൾ പാറവീണ് തകർന്നു. തുരങ്കത്തിന് മുകളിലെ പാറ പൊട്ടികലും മണ്ണ് നീക്കുന്ന പണികളും നടക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത്. പാറ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. ടി.എൻ പ്രതാപൻ എംപി സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ഇന്നലെയാണ് തുരങ്കത്തിന് മുകളിലെ പാറ പൊട്ടികലും മണ്ണ് നീക്കുന്ന പണികളും നടക്കുന്നതിനിടയിൽ കോൺക്രീറ്റ് ഭിത്തിയുടെ ഒരു ഭാഗം തകരുകയും അവിടെ വലിയ കുഴി വീഴകയും ചെയ്തത്. അതേസമയം, അപകയവുമായി ബന്ധപ്പെട്ട് ദേശീയപാത ഓഫ് അതോറിറ്റി ഇത് അന്വേഷിക്കണമെന്നും മാത്രമല്ല, വാട്ടർ ലീക്കുള്ള സ്ഥലങ്ങൾ പരിഹരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടും ഗതാഗത മന്ത്രിയോടും പറയാനുള്ളത് കത്തയക്കുന്നതിന് പകരം നേരിട്ട് കണ്ട് സംസാരിച്ച് ഈ വിഷയത്തിൽ പരിഹാരം തേടണമെന്നും എംപി വ്യക്തമാക്കി.

അതേസമയം,നിരവധി തവണ ഇക്കാര്യം പാർലമെന്റിൽ ഇക്കാര്യം അവതരിപ്പിച്ചിട്ടുണ്ട്. വരുന്ന 29ന് ചേരുന്ന പാർലമെന്റ് സമ്മേളനത്തിലും ഇക്കാര്യം ഉന്നയിക്കുമെന്നും എംപി വ്യക്തമാക്കി.

Story Highlights – concrete sword rock fell on the front of the horse tunnel; Visited the place and assessed the situation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top