സ്വർണ്ണക്കടത്ത് കേസ്; റബിൻസിനെ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസ് അപേക്ഷ ഇന്ന് പരിഗണിക്കും

സ്വർണ്ണക്കടത്ത് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മൂവാറ്റുപുഴ സ്വദേശി റബിൻസ് കെ ഹമീദിനെ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസ് അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പത്ത് ദിവസം ചോദ്യം ചെയ്യലിനായി പ്രതിയെ വിട്ട് കിട്ടണമെന്നാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിൽ കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റംസ് അപേക്ഷയിൽ റബിൻസിനെ ഇന്ന് ഹാജരാക്കാൻ ജയിൽ അധികൃതർക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദേശത്ത് ഇരുന്ന് ഇന്ത്യയിലേക്ക് സ്വർണ്ണം ഇറക്കിയതിൻറെ പ്രധാന ആസൂത്രകൻ റബിൻസ് എന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. യുഎഇ നാട് കടത്തിയ പ്രതിയെ നേരത്തെ വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. കോടതി അനുമതിയോടെ കസ്റ്റംസും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചോദ്യം ചെയ്യാൻ ഇതുവരെ സാധിച്ചിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here