Advertisement

സെവൻത്ത് ആര്‍ട്ട് ഇൻഡിപെന്‍ഡന്‍റ് അന്താരാഷ്ട്ര ചലച്ചിത്ര മേള; മികച്ച ഡോക്യുമെൻ്ററി ഹ്രസ്വ ചിത്ര സംവിധായകനുള്ള പുരസ്കാരം നിർമൽ ബേബി വർഗീസിന്

January 19, 2021
Google News 1 minute Read

തിരുവനന്തപുരത്ത് നടന്ന സെവൻത്ത് ആർട്ട് ഇൻഡിപെൻഡൻ്റ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററി ഹ്രസ്വ ചിത്ര സംവിധായകനുള്ള പുരസ്കാരം സംവിധായകൻ നിർമൽ ബേബി വർ​ഗീസിന്. തരിയോട് എന്ന ഡോക്യുമെൻ്ററിയുടെ സംവിധാനത്തിനാണ് നിർമലിന് പുരസ്കാരം ലഭിച്ചത്.

വയനാടിൻ്റെ സ്വർണ്ണ ഖനന ചരിത്രം പറയുന്ന ഡോക്യുമെൻ്ററി നേരത്തേ യൂറോപ്പിലെ സ്ലോവാക്യയിൽ നടന്ന കൊഷിറ്റ്സെ ഇൻ്റർനാഷണൽ മന്ത്ലി ഫിലിം ഫെസ്റ്റിവലിലേയ്ക്കും ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക് സെഷൻസ് എന്ന ചലച്ചിത്ര മേളയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിർമിച്ച ഡോക്യുമെന്ററിയുടെ പശ്ചാത്തല സംഗീതമൊരുക്കിയത് ബ്രിട്ടീഷ് സംഗീത സംവിധായകൻ ഒവൈൻ ഹോസ്‌കിൻസാണ്. നാൽപ്പത് മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ വിവരണം ദേശീയ അവാർഡ് ജേതാവായ അലിയാറാണ്.

Story Highlights – Nirmal baby varghese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here