Advertisement

അയോധ്യ രാമക്ഷേത്രത്തിനായി ഒരു കോടി രൂപ സംഭാവന നൽകി ​ഗൗതം ​ഗംഭീർ

January 21, 2021
Google News 0 minutes Read

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ​ഗൗതം ​ഗംഭീർ. എല്ലാ ഇന്ത്യക്കാരുടേയും സ്വപ്നമാണ് അയോധ്യയിലെ രാമക്ഷേത്രമെന്ന് ​ഗൗതം ​ഗംഭീർ പറഞ്ഞു. വർഷങ്ങൾ നീണ്ട നിയമയുദ്ധം അവസാനിച്ചു. അയോധ്യയിലെ ക്ഷേത്രം സമാധാനത്തിന്റേയും ഐക്യത്തിന്റേയും വഴിയൊരുക്കും. ഇതിനായി താനും തന്റെ കുടുംബവും ഒരു കോടി രൂപ സംഭാവന നൽകുന്നതായും ​ഗൗതം ​ഗംഭീർ പറഞ്ഞു.

രാമക്ഷേത്ര നിർമാണത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോൺ​ഗ്രസ് നേതാവ് ദി​ഗ് വിജയ് സിം​ഗ് എന്നിവർ‌ സംഭാവന നൽകിയിരുന്നു. രാംനാഥ് കോവിന്ദ് 5 ലക്ഷം രൂപയും ദി​ഗ് വിജയ് സിം​ഗ് ഒരു ലക്ഷം രൂപയുമാണ് നൽകിയത്.

അതേസമയം, അയോധ്യ ക്ഷേത്ര നിർമാണത്തിന് പണം സമാഹരിക്കാനായി ഡൽഹിയെ ബിജെപി ഘടകം പ്രചാരണമാരംഭിച്ചു. കൂപ്പണുകളിലൂടെ പണം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബിജെപി നേതാവ് കുൽജീത്ത് ചാഹൽ പറഞ്ഞു.


.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here