സംയുക്ത സൈനിക അഭ്യാസത്തിന് അടുത്തയാഴ്ച തുടക്കമാകും

ഇന്ത്യൻ കര- വ്യോമ- നാവിക സേനകൾ, തീരസംരക്ഷണസേന എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സൈനിക അഭ്യാസം എക്സർസൈസ് കവചിനു അടുത്തയാഴ്ച തുടക്കമാകും. രാജ്യത്തെ ഏക സംയുക്തസേന കമാൻഡ് ആയ ആൻഡമാൻ നിക്കോബാർ കമാൻഡിനു കീഴിലാണ് സംയുക്തസേനാ അഭ്യാസം സംഘടിപ്പിക്കുന്നത്.

സമുദ്ര നിരീക്ഷണ സംവിധാനങ്ങൾ, പരസ്പര പങ്കാളിത്തത്തോടെയുള്ള വായു – സമുദ്ര അഭ്യാസങ്ങൾ, വ്യോമപ്രതിരോധ, അന്തർ വാഹിനി അഭ്യാസപ്രകടനങ്ങൾ തുടങ്ങിയവ സേനാ അഭ്യാസത്തിൽ ഉൾപ്പെടും. ഒപ്പം മൂന്നു സേന വിഭാഗങ്ങളിലെ വ്യത്യസ്ത സാങ്കേതിക ഇലക്ട്രോണിക് മാനുഷിക സംവിധാനങ്ങളെ ഉൾപ്പെടുത്തിയുള്ള സംയുക്ത ഇന്റലിജൻസ്് സർവൈലൻസ് ആൻഡ് റിക്കോണസൻസ് (ISR) അഭ്യാസവും ഇതോടൊപ്പം നടക്കും. യുദ്ധ മുഖത്ത് സംയുക്ത പോരാട്ടത്തിനുള്ള കഴിവുകൾ, സംയുക്ത പോരാട്ടത്തിലൂടെ ഗുണഫലങ്ങൾ വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തന ചട്ടങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സംയുക്തസേനാ അഭ്യാസം സംഘടിപ്പിച്ചിരിക്കുന്നത്.

Story Highlights – joint military exercise will begin next week

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top