പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ നിന്ന് മമതാ ബാനർജി ഇറങ്ങിപ്പോയി

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇറങ്ങിപ്പോയി. കൊൽക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അനുസ്മരണ ചടങ്ങിനിടെയാണ് സംഭവം.
ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് സംഭവം. ബിജെപി അനുകൂല മുദ്രാവാക്യങ്ങളിൽ പ്രതിഷേധിച്ചാണ് മമതാ ബാനർജി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയത്. അപമാനിതയായെന്ന് മമതാ ബാനർജി പ്രതികരിച്ചു.
സുഭാഷ് ചന്ദ്രബോസ് അനുസ്മരണ ചടങ്ങിനെ രാഷ്ട്രീയ വേദിയാക്കുന്നുവെന്ന ആരോപണം മമത ബാനർജി നേരത്തേ ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് നാടകീയ സംഭവങ്ങൾ. വേദിയിലെത്തിയ പ്രധാനമന്ത്രി സഹോദരി മമത എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചതായാണ് വിവരം. സുഭാഷ് ചന്ദ്രബോസ് ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും പ്രധാനമന്ത്രി വിവരിച്ചു.
Story Highlights – Mamta banerjee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here