വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും. കൊവിഡ് ബാധിച്ച് ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഉടന്‍ ചെന്നൈയില്‍ എത്തില്ല. മുന്‍ മുഖ്യമന്ത്രി അണ്ണാദുരെയുടെ ജന്മദിനമായ ഫെബ്രുവരി മൂന്നിന് എത്താനാണ് ശ്രമം.
ചെന്നൈയിലെത്തിയാല്‍ ആദ്യ നടപടി മറീനയിലെ ജയലളിതാ സ്മാരകം സന്ദര്‍ശനമായിരിക്കും. കൊവിഡ് ലക്ഷണങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ശശികലയെ ഇന്നലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ രാവിലെ ആശുപത്രിയില്‍ എത്തി മോചന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും.
Story Highlights – V.K. Shashikala will be released from jail today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here