കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റുകളും വേണമെന്ന് ജോസഫ്; ഏഴ് സീറ്റ് വേണമെന്ന് ആർഎസ്പി

കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റുകളും വേണമെന്ന ആവശ്യത്തിൽ ഉറച്ച് പിജെ ജോസഫും, ആർഎസ്പിയും. ഘടകകക്ഷികളുമായി കോണ്ഗ്രസ് നേതൃത്വം നടത്തിയ അനൗദ്യോഗിക ചർച്ചയിലാണ് പാർട്ടികൾ നിലപാട് അറിയിച്ചത്.
15 സീറ്റ് വേണമെന്നാണ് ജോസഫിന്റെ ആവശ്യം. മലബാറിലെ സീറ്റുകളിൽ വിട്ടു വീഴ്ച വേണമെന്ന് ജോസഫിനോട് കോണ്ഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ പേരാമ്പ്രയും തളിപ്പറമ്പും ഉൾപ്പെടെ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് പി ജെ ജോസഫിന്റെ നിലപാട്.
കഴിഞ്ഞ തവണത്തെപ്പോലെ 7 സീറ്റുകൾ വേണമെന്നാണ് ആർഎസ്പിയുടേയും നിലപാട്. എന്നാൽ ആറ്റിങ്ങലും കയ്പമംഗലവും വേണ്ട. പകരം രണ്ട് സീറ്റുകൾ വേണമെന്ന ആവശ്യം ആർഎസ്പി മുന്നോട്ട് വച്ചു. ആറ്റിങ്ങലും കയ്പമംഗലവും കഴിഞ്ഞ തവണ അവസാന നിമിഷം ഏറ്റെടുക്കേണ്ടി വന്നതാണ് എന്നും ആർഎസ്പി ചൂണ്ടിക്കാട്ടി.
Story Highlights – need 15 seats says pj joseph 7 says rsp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here