ഇന്ത്യക്ക് വേണ്ടി ഏകദിനം കളിക്കാൻ ആഗ്രഹമുണ്ട്: ചേതേശ്വർ പൂജാര

play odi cheteshwar pujara

​ഇന്ത്യക്ക് വേണ്ടി ഏകദിനങ്ങൾ പാഡണിയാൻ ആഗ്രഹമുണ്ടെന്ന് ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. സ്‌പോർട്‌സ് ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ബോറിയ മജുംദാറിനോട് സംസാരിക്കുന്നതിനിടെയാണ് പൂജാരയുടെ വെളിപ്പെടുത്തൽ. ഏകദിനത്തിൽ കളിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് അതിൽ സംശയമൊന്നും വേണ്ടെന്നായിരുന്നു പൂജാരയുടെ മറുപടി.

Read Also : ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര; ക്വാറന്റീനിൽ ഇന്ത്യൻ താരങ്ങൾക്ക് കുടുംബത്തെ ഒപ്പം കൂട്ടാൻ അനുമതി

”ഇന്ത്യയ്ക്കായി വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കണമെന്ന ആഗ്രഹം ഇപ്പോഴും എനിക്കുണ്ട്, അതിൽ യാതൊരു സംശയവുമില്ല. പക്ഷേ, മറ്റ് കളിക്കാർക്ക് മത്സര പരിശീലനം ലഭിക്കുമ്പോൾ എനിക്ക് അത് കിട്ടാതെ പോകുന്നത് ബുദ്ധിമുട്ടാണ്ടാക്കുന്നുണ്ട്. ഓസ്‌ട്രേലിയൻ പര്യടനത്തിനു മുമ്പ് എനിക്ക് മത്സര പരിശീലനം ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആ വലിയ പരമ്പരയ്ക്കായി തയ്യാറെടുക്കാൻ ബുദ്ധിമുട്ടി. കൊവിഡ് ഇല്ലായിരുന്നുവെങ്കിൽ കുറച്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളെങ്കിലും കളിക്കാൻ കഴിയുമായിരുന്നു. ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഒരു പരിശീലന മത്സരം മാത്രമാണ് ഞാൻ കളിച്ചത്.”- പൂജാര പറഞ്ഞു.

വേണ്ടത്ര മത്സര പരിശീലനം ഇല്ലാത്തതിനാൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടി എന്നും പൂജാര കൂട്ടിച്ചേർത്തു. എന്നാൽ, ആദ്യ രണ്ട് മത്സരങ്ങൾക്കു ശേഷം ഏകാഗ്രത വീണ്ടെടുക്കാൻ കഴിഞ്ഞു. കഴിഞ്ഞ തവണത്തെ എൻ്റെ പ്രകടനം വിലയിരുത്തി ഇത്തവണ ഓസ്ട്രേലിയൻ ബൗളർമാർ നന്നായി ഗൃഹപാഠം നടത്തിയിരുന്നു. അവരുടെ ഗെയിംപ്ലാൻ അവസാന രണ്ട് ടെസ്റ്റുകളിലാണ് തകർക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – i like to play odi for india says cheteshwar pujara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top