ടെക്‌നോ മാനേജീരിയൽ ഫെസ്റ്റ് എക്സൽ 2020 ; .ISSUE !സംവാദം നാളെ

വിദ്യാർത്ഥികൾക്കായി സാങ്കേതിക വിദ്യയുടെ ന്യൂനത കാഴ്ച തുറന്നു കൊടുക്കുന്ന തൃക്കാക്കര ഗവ.മോഡൽ എൻജിനീയറിംഗ് കോളജിന്റെ ടെക്‌നോ മാനേജീരിയൽ ഫെസ്റ്റ് എക്സൽ 2020 ന്റെ ഭാഗമായി ജനുവരി 31ന് ഡോട്ട് ഇഷ്യൂ എന്ന തലക്കെട്ടോടുകൂടി ഓൺലൈൻ ചർച്ച സംഘടിപ്പിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് സൂം മീറ്റിലും യൂ ട്യൂബ് ലൈവിലുമാകും ചർച്ചകൾ നടക്കുക. സമകാലീന വിഷയങ്ങളെയും രാജ്യത്താകമാനം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും മുൻനിർത്തി,സമൂഹത്തിന്റെ മുഖ്യധാരയിലുള്ളവർ ഈ വേദിയിൽ മാറ്റുരയ്ക്കുന്നു.

Democracy and Dissent: UAPA, Sedition and Govt. Control of OTT എന്നിവയാണ് ഈ വര്ഷം സംവാദത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന വിഷയങ്ങൾ. രാജ്യസഭ എം.പി ശ്രീ അൽഫോൻസ് കണ്ണന്താനം, ശ്രീ കെ.എസ് ശബരീനാഥൻ എം.എൽ.എ, മുൻ എം.പി ശ്രീ സെബാസ്റ്റ്യൻ പോൾ, ഐ.എ.എസ് ഓഫിസറായി വിരമിച്ച ശ്രീ കണ്ണൻ ഗോപിനാഥൻ, റിട്ട. എസ്.പി ശ്രീ ജോർജ്ജ് ജോസഫ്,ചലച്ചിത്ര നടിയും അഭിഭാഷകയുമായ അപൂർവ്വ ബോസ് എന്നിവർ ഡോട്ട് ഇഷ്യൂവിൻ്റെ ഭാഗമാകും. 24 ന്യൂസ് മാധ്യമപ്രവർത്തക ക്രിസ്റ്റീന ചെറിയാൻ ആണ് ചർച്ചയെ നയിക്കുക. ഡോട്ട് ഇഷ്യൂ എന്ന ചർച്ച ജനുവരി 31 നു വൈകുന്നേരം 4 മണിക്ക് ട്വൻറ്റി ഫോറിന്റെ യൂ ട്യൂബ് ചാനലിൽ ലൈവായി കാണാൻ സാധിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top